അപ്പാനി ശരത്തിനെ നായകനാക്കി സൈനു ചാവക്കാട് സംവിധാനം ചെയ്യുന്ന ചിത്രം ‘പോയിന്റ് റേഞ്ച്' റിലീസിനൊരുങ്ങുന്നു. ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു.
ഡിഎം പ്രൊഡക്ഷന്‍ ഹൗസിന്റെ ബാനറില്‍ ഷിജി മുഹമ്മദും തിയ്യാമ്മ പ്രൊഡക്ഷന്‍സും ചേര്‍ന്ന് നിർമിക്കുന്ന ചിത്രം ഓഗസ്റ്റ് 18-ന് തിയേറ്ററുകളിലെത്തും. ഡിഎം പ്രൊഡക്ഷൻ ഹൗസും ഗുഡ് ഫെല്ലാസ് ഇൻ ഫിലിസും ചേർന്നാണ് ചിത്രം പ്രദർശനത്തിനെത്തിക്കുന്നത്.
റിയാസ് ഖാന്, ഹരീഷ് പേരടി, ചാര്‍മിള, മുഹമ്മദ് ഷാരിക്, സനല്‍ അമാന്‍, ഷഫീക് റഹിമാന്‍, ജോയി ജോണ്‍ ആന്റണി, ആരോള്‍ ഡി. ഷങ്കര്‍, രാജേഷ് ശര്‍മ,അരിസ്റ്റോ സുരേഷ്, ബിജു കരിയില്‍ (ഗാവന് റോയ്), പ്രേംകുമാര്‍ വെഞ്ഞാറമൂട്, ഡയാന ഹമീദ്, സുമി സെന്‍, ഫെസി പ്രജീഷ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.
കോഴിക്കോട് ,പോണ്ടിച്ചേരി എന്നിവിടങ്ങളിലായി ചിത്രീകിച്ച ചിത്രം കലാലയ രാഷ്രീയം, പക, പ്രണയം എന്നീ കഥകളിലൂടെയാണ് കടന്നുപോവുന്നത്. മിഥുന് സുബ്രന്റെ കഥക്ക് ബോണി അസനാറാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ടോണ്‍സ് അലക്സ് ഛായാഗ്രഹണവും ചിത്രസംയോജനവും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സഹനിര്‍മ്മാണം സുധീര്‍ ത്രീഡി ക്രാഫ്റ്റാണ് കൈകാര്യം ചെയ്തിരിക്കുന്നത്.
ഫ്രാന്‍സിസ് ജിജോയും, അജയ് ഗോപാലും, അജു സാജനും ചേര്‍ന്ന് വരികൾ ഒരുക്കിയ ഗാനങ്ങൾക്ക് പ്രദീപ് ബാബു, ബിമല്‍ പങ്കജ്, സായി ബാലന് എന്നിവര്‍ ചേര്‍ന്ന് സംഗീതം പകര്‍ന്നിരിക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.